ഇരുള്‍ മുറിച്ചു കടക്കാന്‍ എനിക്ക്
വെളിച്ചത്തിന്‍റെ വാതിലുകള്‍ വേണമായിരുന്നു
മഴയുടെ തെരുപ്പാട്ട് കേള്‍ക്കാതിരിക്കാന്‍
പുലരിയുടെ ഭൂപാളം വേണമായിരുന്നു
വെയില്‍ മുനകളില്‍ മുറിയാതിരിക്കാന്‍
വസന്തങ്ങളുടെ നിഴല്‍ വേണമായിരുന്നു
രാ ഭൂതങ്ങളുടെ തുടല്‍ക്കെട്ടു മുറുക്കുവാന്‍
തിരകളുടെ ഹൃദയ രാഗം വേണമായിരുന്നു
കടലിന്‍റെ ആവനാഴിയില്‍ നിന്നും
ജല കണങ്ങളായി അവനെന്നെ തൊടുമ്പോള്‍
സ്വപ്നങ്ങളുടെ ഒരു മാന്ത്രികപ്പുതപ്പ്!
ചോദിക്കുന്നതെല്ലാം തന്നു കൊണ്ടേയിരുന്നു
പിന്നെ
തൊടുന്നതെല്ലാം പുലരി
മായാത്ത തെല്ലാം സന്ധ്യ
ഒരേ ഭാരങ്ങളാല്‍ നെയ്തു നീര്‍ത്തവ .
വെളിച്ചത്തിന്‍റെ വാതിലുകള്‍ വേണമായിരുന്നു
മഴയുടെ തെരുപ്പാട്ട് കേള്‍ക്കാതിരിക്കാന്‍
പുലരിയുടെ ഭൂപാളം വേണമായിരുന്നു
വെയില്‍ മുനകളില്‍ മുറിയാതിരിക്കാന്‍
വസന്തങ്ങളുടെ നിഴല്‍ വേണമായിരുന്നു
രാ ഭൂതങ്ങളുടെ തുടല്‍ക്കെട്ടു മുറുക്കുവാന്‍
തിരകളുടെ ഹൃദയ രാഗം വേണമായിരുന്നു
കടലിന്‍റെ ആവനാഴിയില്‍ നിന്നും
ജല കണങ്ങളായി അവനെന്നെ തൊടുമ്പോള്‍
സ്വപ്നങ്ങളുടെ ഒരു മാന്ത്രികപ്പുതപ്പ്!
ചോദിക്കുന്നതെല്ലാം തന്നു കൊണ്ടേയിരുന്നു
പിന്നെ
തൊടുന്നതെല്ലാം പുലരി
മായാത്ത തെല്ലാം സന്ധ്യ
ഒരേ ഭാരങ്ങളാല്‍ നെയ്തു നീര്‍ത്തവ .
2 comments:
വസന്തവും പുലരിയും ഇരുളും വെളിച്ചവും തുടങ്ങി കവിതയിലെ എല്ലാ സ്ഥിരം വാക്കുകളും നിരത്തിയ ഈ കവിതയുടെ പൊരുള്‍ മനസ്സിലായില്ല
good.. best wishes..
Post a Comment