Sunday, December 18, 2011

.പിറവി

പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. 
ഞാനോ .നിന്‍റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്‍ക്കുന്നു ..
സ്വപ്നങ്ങളില്‍ നീ  എന്നെ കാണാ തായാലോ 
പൂവുകളില്‍ തിരഞ്ഞും ഇലകളില്‍ വരച്ചും 
നീ എന്നെ മായ്ച്ചു കളഞ്ഞാലോ 
തുന്നാരന്‍ പക്ഷിക്കൂടുകളില്‍ നീയെന്നെ തടവിലിട്ടാലോ....
പിന്നെ 
തേടി നടന്നു  പേര്‍ വിളിച്ചു കരയുംപോഴേക്കും
ഞാന്‍ 
കാനന മുപേക്ഷിച്ചു  കൊട്ടാരത്തിലേക്ക് നടന്നാലോ ........
വേണ്ട വേണ്ട....ഞാന്‍ ഇതാ ഇവിടെയുണ്ട് 
നിന്‍റെ ഉറക്കത്തിന്‍ മടിയില്‍ .......
ഇപ്പോള്‍ കണ്‍  മിഴിച്ച  മയില്‍ പ്പീലി പോലെ.

..
 .... ...

8 comments:

പൊട്ടന്‍ said...

നന്നായി
ആശംസകള്‍.

മനോജ് കെ.ഭാസ്കര്‍ said...

ആ മയില്‍പ്പീലി ആരും കാണാതെ പുസ്തകത്തിലൊളിപ്പിച്ചു വയ്ക്കൂ.....
ആശംസകള്‍.

Unknown said...

നന്നായിട്ടുണ്ട് ...ഇനിയും എഴുതുക ..എല്ലാ ആശംസകളും

ttwetew said...

ബിന്ദു , കവിത നന്നായി. ആശംസകള്‍

drkaladharantp said...

kottaram upekshichu kaananaththilekku nadannavan
karuththa nidrayude mel nilaavinte bindukkal chaarthiyon
kaathil samudrageetham pole niranjavan
vilariya mekhaththil sindooram thottavan
ividevideyo ee varikalil ..
nalla kavitha

ബിന്ദു .വി എസ് said...

പിറവി മനസ്സിനെ തൊട്ടെന്ന റിഞ്ഞപ്പോള്‍ സന്തോഷം ...
പലായനങ്ങല്‍ക്കൊടുവില്‍ അവന്‍ വന്നു നിന്ന തീരമേത് .....
കൃഷ്ണ മണി യായി കാത്ത് വച്ച കാനനമേത് .......
നീല ത്തുളസി ക്കതിരുകള്‍ തളിര്‍ത്തു നില്‍ക്കുന്ന വീഥികളില്‍
സുഗന്ധമായി പ്രണയത്തെ അറിഞ്ഞവര്‍ ക്കെല്ലാം നന്ദി

ഫക്രുദ്ധീന്‍ പല്ലാര്‍ said...

കവിത നന്നായി ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു

ajiive jay said...

Hi I really loved the poem.....pls write a lot.....
it flows like a river
best wishes

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...