Saturday, December 31, 2011

പുലരി

നമ്മുടെ
പുരാതന  വഴിയില്‍ ഇതാ അതേ നക്ഷത്രം ...
അതിന്‍റെ  പിന്തിരിയാത്ത വെളിച്ചം .......
 നിന്‍റെ കണ്ണുകളില്‍ എന്നെ ചേര്‍ത്തു വച്ച്
പുലരിയിലേക്ക് .......
നിന്‍റെ ഹൃദയത്തില്‍ എന്നെ ചുവപ്പിച്ച്
സന്ധ്യകളിലേക്ക് ...........
നിന്‍റെ വാക്കുകളില്‍ എന്നെ ചുംബിച്ച്
രാത്രികളിലേക്ക് ..........

നിന്റെ സ്പര്‍ശങ്ങളില്‍ എന്നെ തുടുപ്പിച്ച്
തീരങ്ങളിലേക്ക് .........
ഒരേ പുലരികള്‍
സന്ധ്യകള്‍
രാത്രികള്‍ 
എനിക്കും നിനക്കുമിടയില്‍
കടല്‍ വരച്ചിട്ട ചിത്രമാകാന്‍ ........
കാലം
ദൂരങ്ങളില്ലാതെ എത്തുമ്പോള്‍
പ്രിയനേ .....
കോര്‍ത്തു പിടിച്ച നമ്മുടെ കൈകള്‍ക്കുള്ളില്‍
പ്രണയത്തിന്‍റെ ഒരു പൂവ് സമ്മാനിച്ച്‌  അതു മടങ്ങും ..
അതു പ്രാണനില്‍  വാസനിക്കേ ...
നമുക്ക്‌  ജനന മരണങ്ങളില്ല...... ......പിന്നെ .......
മഴ ചെറുതായി പറയും പോലെ...
നീയാണെന്‍ പുതു വര്‍ഷം .

 സ്വപ്നായനങ്ങളുടെ കാനനം.

 

4 comments:

ഫക്രുദ്ധീന്‍ പല്ലാര്‍ said...

നല്ലവരികള്‍ ,നന്മകള്‍ നേരുന്നു .

സേതുലക്ഷ്മി said...

പ്രണയം,കോര്‍ത്തു പിടിച്ച കൈകള്‍ക്കുള്ളിലെ പൂവുപോലെയാണ്...

എത്ര നല്ല ഉപമ.. എത്ര നല്ല വരികള്‍...

മാധവൻ said...

കവിതയില്‍ സ്വപ്നായനങ്ങളുടെ കാനനം....
പ്രണയ ഭാവനയുടെ പര്‍ണ്ണശാലകള്‍,
മനോഹരം..ഈ പുലരി ....

drkaladharantp said...

പ്രാണനില്‍ വാസനിക്കുന്ന പൂക്കള്‍ കാനനങ്ങളില്‍ ഞാനും കണ്ടിട്ടുണ്ട്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...