Friday, January 20, 2012

പരസ്പരം

മലമടക്കുകളില്‍ നിന്‍റെ ഹൃദയം സൂര്യ താപ മേറ്റുന്നത്
താഴ്വാരങ്ങളില്‍ എനിക്ക് കാറ്റു പറഞ്ഞു തന്നു
തളര്‍ന്ന ഇലകളില്‍  പുതിയ പൂമ്പാറ്റകള്‍
നൃത്തം വയ്ക്കാനറിയാതെ പിടച്ചു കൊണ്ടിരുന്നു
ചോരയില്‍ പിറന്ന ഒരരുവിയെ മുകളിലേക്ക് പായിക്കാന്‍
ഞാന്‍  ഭൂമിയോട് യാചിച്ചു
എത്ര പെട്ടെന്നാണ് നീയതില്‍ തുടിച്ചു നീന്തിയത്‌
ഇപ്പോള്‍
മലമടക്കുകളില്‍  നിലാത്തുമ്പിയുടെ  കിലുക്കം
വേനലുകളില്ലാത്ത  പ്രണയം 

2 comments:

shine said...

കവിത ഹൃദ്യമായിരിക്കുന്നു.
സൂര്യന്റെ തപനം തളര്‍ത്തിയ പ്രണയ മരങ്ങള്‍
എത്രയെന്നോ..
പുഴയുടെ വരവ് കാക്കുന്ന കനല്‍ കിനാവുകള്‍ എത്രയെന്നോ...

ttwetew said...

valare nalla kavitha. expexting more
http://chirayilvinod.blogspot.com

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...