Wednesday, February 8, 2012

യാത്ര

തീ പിടിച്ചോടുന്ന സ്വപ്നങ്ങളുടെതാണ്
ഈ ഭ്രാന്തന്‍ ചിത .
നിന്ന് കത്തുകയും  വീണെരിയുകയും
വീണ്ടും വീണ്ടും ഉയിര്‍ ക്കുകയും ചെയ്യുന്ന
തിരുപ്പിറവി യാണ്  അവയുടെത്
കാരണം
ചിതയെന്നു കരുതിയത്‌
നിന്‍റെ ഹൃദയത്തിന്‍റെ ചുവപ്പായിരുന്നല്ലോ
ഒരുക്കങ്ങളില്ലാതെ
പുറപ്പാടില്ലാതെ എപ്പോഴും
ഞാന്‍  വന്നു ചേരുന്നിടം..



3 comments:

Satheesan OP said...

പ്രണയത്തീയിലെ ജ്വാലകള്‍ പൊള്ളിക്കാതെ അളിക്കത്തട്ടെ..
ആശംസകള്‍

റിയ Raihana said...

nannayitund....aashamsakal

Sidheek Thozhiyoor said...

നിന്‍റെ ഹൃദയത്തിന്‍റെ ചുവപ്പായിരുന്നല്ലോ!
ഇങ്ങളും കമ്യുണിസ്റ്റാണല്ലേ?

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...