Sunday, April 1, 2012

സ്വപ്നം

ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ............
തെരുവുകള്‍ക്ക്‌ തീ പിടിച്ചെന്നും  
റോസാപ്പൂക്കള്‍ യുദ്ധ ത്തിനി റങ്ങിയെന്നും
ദാരു ശി ല്പ്പങ്ങള്‍ തിരികെ മരങ്ങളിലേക്ക് പ്ര വേ ശി ച്ചെന്നും
മണിവീണകള്‍ തന്ത്രികള്‍ മറിച്ചു വിറ്റെന്നും
വീടുകള്‍ ഉറങ്ങുന്നവരെയും കൊണ്ട് പറന്നു പോയെന്നും
നാവ് രുചികളെ ദഹിപ്പിച്ചു കളഞ്ഞുവെന്നും
മോണോലിസയുടെ പുഞ്ചിരിയില്‍ നിന്ന് -
അതിശയത്തിന്റെ  കല്ലടര്‍ന്നു പോയെന്നും ......
പുഴകള്‍ അലക്കുകല്ലില്‍ തല തല്ലി മരിച്ചെന്നും -------
എനിക്ക് സ്വപ്ന ദര്‍ശ നം.
അര്‍ദ്ധ രാത്രിയില്‍  സ്വാതന്ത്ര്യം ലഭിച്ചവളുടെ ധര്‍മ സങ്കടം .



5 comments:

ttwetew said...

പ്രതീക്ഷകള്‍ അഷ്ടിമിച്ചു പോയ ഒരാളുടെ ഗദ്ഗടനം പോലെ തോന്നി. ഒരു പക്ഷെ... ഇന്നത്തെ ഭരണകൂടം നമ്മുടെ ഒന്നിനും സുരക്ഷ നല്‍കുന്നില്ല എന്നതില്‍ നിന്നുള്ള ഭീത്തിയാകാം.

RADHAN said...

if perplexities and dreams die, what is life for?

RADHAN said...

if perplexities and dreams die, what is life for?

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

ദൈവം അഭയവും ആഹാരവും തേടി
മനുഷ്യരുടെ പുറകെ പാഞ്ഞെന്നും
അവര്‍ ദൈവത്തെ നഗ്നന്‍ ആക്കി
തിരിച്ചയച്ചു എന്നതും തുടര്‍ ദര്‍ശനം ...
നൈസ് ബിന്ദു ജി

sa said...

എനിക്കിഷ്ടായി.............

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...