കീറി മുറിയ്ക്കപ്പെട്ട ചേലയും
ഉടഞ്ഞു പോയ ഉടലുമായി
ഞാന്‍ ഒരുദിനം മുട്ടി വിളിയ്ക്കുമെന്ന്
നിനക്കറി യാമായിരുന്നു !
നീ വിളവെടു ത്തില്ല !
ധാന്യ മണികള്‍ പോലും ഭക്ഷിച്ചില്ല !
കാറ്റിന്റെ സംഗീതം ശ്ര വിച്ചില്ല
കടല്‍ ത്തിരകളെ അറിഞ്ഞില്ല !
നിദ്രയുടെ തൂവലുകളെ മിഴികളില്‍ ചേര്‍ത്തില്ല !
താഴ്വാരത്തില്‍ നിന്നും മെല്ലെ മെല്ലെ
നിന്നിലേക്ക് മഞ്ഞു കാറ്റായി
ഞാനെത്തുമെന്ന് !
ഇപ്പോള്‍
ഇതാ ഞാന്‍
കൈക്കുമ്പിളില്‍ കടുകു മണികള്‍.
ഭ്രഷ്ടായവ ളെ സ്വീകരിക്കുന്ന
ഒരു ബുദ്ധനെ വേണം!
കടലു കാണാത്തവനും
കാടുപേക്ഷിച്ചവനുമായ
ഒരുവനെ .
എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനായി
തേജസ്സറ്റ സൂര്യനുണ്ട്
മരിച്ച പോലെ കിടക്കുന്ന ഒരാകാശ മുണ്ട്
പ്രണയ ത്തിന്‍റെ പ്രവാചകനേ....
"വൈകി യതെന്ത് " എന്നല്ലാതെ
"വന്നുവല്ലോ "എന്ന് മാത്രം നീ പറഞ്ഞെങ്കില്‍ !
[അരികെ ]
ഉടഞ്ഞു പോയ ഉടലുമായി
ഞാന്‍ ഒരുദിനം മുട്ടി വിളിയ്ക്കുമെന്ന്
നിനക്കറി യാമായിരുന്നു !
നീ വിളവെടു ത്തില്ല !
ധാന്യ മണികള്‍ പോലും ഭക്ഷിച്ചില്ല !
കാറ്റിന്റെ സംഗീതം ശ്ര വിച്ചില്ല
കടല്‍ ത്തിരകളെ അറിഞ്ഞില്ല !
നിദ്രയുടെ തൂവലുകളെ മിഴികളില്‍ ചേര്‍ത്തില്ല !
താഴ്വാരത്തില്‍ നിന്നും മെല്ലെ മെല്ലെ
നിന്നിലേക്ക് മഞ്ഞു കാറ്റായി
ഞാനെത്തുമെന്ന് !
ഇപ്പോള്‍
ഇതാ ഞാന്‍
കൈക്കുമ്പിളില്‍ കടുകു മണികള്‍.
ഭ്രഷ്ടായവ ളെ സ്വീകരിക്കുന്ന
ഒരു ബുദ്ധനെ വേണം!
കടലു കാണാത്തവനും
കാടുപേക്ഷിച്ചവനുമായ
ഒരുവനെ .
എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനായി
തേജസ്സറ്റ സൂര്യനുണ്ട്
മരിച്ച പോലെ കിടക്കുന്ന ഒരാകാശ മുണ്ട്
പ്രണയ ത്തിന്‍റെ പ്രവാചകനേ....
"വൈകി യതെന്ത് " എന്നല്ലാതെ
"വന്നുവല്ലോ "എന്ന് മാത്രം നീ പറഞ്ഞെങ്കില്‍ !
[അരികെ ]
1 comment:
വന്നുവല്ലോ എന്ന് വേണം പറയേണ്ടത്
Post a Comment