ഓണമേ ...നന്ദി
തിരക്കിട്ടു വന്നു ഉത്രാട സന്ധ്യ
പരസ്പരം നോക്കി നിന്നു
എത്ര കണ്ണീര്‍ വീണാലും നിറയാത്തൊരു ദുഃഖക്കടല്‍
അതിന്‍റെ സന്ധ്യയെ വരവേറ്റു
മാനത്ത് തെളിഞ്ഞു ഓണ വിളക്കുകള്‍
പകര്‍ന്നുവോ കാറ്റ് ഇരു മുത്തങ്ങള്‍ ..
എന്‍റെ ഒരേ ഒരേ ഒരുപൂക്കാലം
അതിന്‍റെ എല്ലാ ഇതളുകളിലും നിന്‍റെ പേരു കൊത്തുന്നു .
ഉത്രാട നിലാവേ ...
നീ വന്നുപോയതിന്നടയാളമല്ലേ..
എന്നിലെ ഈ ഓണ നിഴലുകള്‍ ..
1 comment:
ഈ അടയാളങ്ങള്‍.....
Post a Comment