Saturday, September 12, 2015

നാളെ   വേണമെങ്കില്‍ സുദിനം എന്ന്  വിളിച്ചോളൂ
കാരണം
എന്നെ  ക്കരുതി ഇന്ന് നക്ഷത്ര ങ്ങള്‍ ഉറങ്ങില്ല
കാറ്റ്   കാവല്‍ക്കാരനായി ചുറ്റി ക്കറങ്ങി ല്ല
ആകാശം  മുന്തിരി ത്തോട്ടം പോലെ
പഴുത്തു നില്‍ക്കുന്നു
അമ്പിളി  പട്ടു  സാരിക്ക്  ഒരു  വര കൂടി നെയ്യുന്നു
രാത്രി  സുന്ദരിയല്ലെന്ന്  ഇനിയാരും പറയരുത്
അവള്‍  പുഴയില്‍  മഞ്ഞള്‍  കലക്കുന്നു
രാപ്പൂവുകള്‍  കള്ളച്ചിരി യൊരുക്കി
രാത്രി  ശലഭത്തെ ക്ഷണിക്കുന്നു .
ആമാട പ്പെട്ടി കയ്യില്‍ പിടിച്ചു
ഒരേ  നില്‍പ്പാണ് മേഘ സുന്ദരികള്‍
അതിനപ്പുറം
പുലരിയുടെ  മെയ്ക്കൂട്ടുകള്‍  ഒരുങ്ങുന്നുണ്ട് .
അല്‍പ്പം ഉറങ്ങി ക്കോളൂ എന്ന് ചിലയ്ക്കുന്ന പക്ഷി
താരാട്ടിന്‍റെ  മധുരത്തെ  നുള്ളി ത്തരുന്നു .
സ്വപ്നങ്ങളുടെ  തമിഴകച്ചേലുകള്‍  നൃത്ത -
മണ്ഡപ ങ്ങളില്‍  അരമണി കിലുക്കുന്നു ..
മുഹൂര്‍ത്തം  "വരുന്നേരം  വിറ കൊള്ളുമോ
എന്ന് ചോദിച്ചു മറയുന്നു പൂ നിലാവ് !
ഇല്ല
എന്ന്  പറയാനാവാതെ  അടഞ്ഞു തുറക്കുന്ന വാതില്‍ .
പലതായി ഒടിഞ്ഞു വീണ മഴവില്ല് പറഞ്ഞു  ഇപ്പോള്‍
ആ   നാളെ ....
നിന്റെ  മംഗല മായിരുന്നല്ലോ  !
[ഓര്‍മ്മ ]



4 comments:

ajith said...

കവിത സുന്ദരം. ഒരു നക്ഷത്രരാത്രിപോലെ

drkaladharantp said...

ഓര്‍മ ഒരു വിത്താണ്.

ബിന്ദു .വി എസ് said...

നന്ദി വായനക്ക്

ബിന്ദു .വി എസ് said...
This comment has been removed by the author.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...