എന്‍റെ ഭാഷ നീയാണ്
നീ കഴുത്തിലണിയിച്ച കറുത്ത ചരട്
ഉമ്മ വച്ചുണ ര്‍ ത്തിയ പാദസരം
കിലുക്കി പ്പൊട്ടിച്ച കുപ്പിവളകള്‍
കണ്ണിലേക്കു കണ്ണുകള്‍ ചേര്‍ത്ത്
വരച്ചെടുത്ത മിഴി ച്ചി ത്രങ്ങള്‍
ചുണ്ടില്‍ വിടര്‍ത്തി ത്തന്ന കവിതപ്പൂക്കള്‍
നെറുകയില്‍ രക്തമിറ്റിച്ച ചുംബനം .
"കറുക പ്പുല്ല്" പോലെ മണത്ത ഉമിനീര്‍
മുലകളിലേക്ക് കമിഴ്ത്തിയ തുലാ മേഘക്കുടങ്ങള്‍
വിരല്‍ ത്തുമ്പുകളില്‍ പ്രകാശ മിറ്റിച്ച
രാവിന്റെ നാല് യാമങ്ങള്‍ ...
പ്രിയനേ ......
വാക്കുകളുടെ വര്‍ണ്ണ പ്രളയമല്ല
വിടരാന്‍ തോന്നിയ ഒരു മഞ്ഞു കാലമാണ്
നമ്മുടെ പ്രണയത്തിന്റെ .......
[കാതോരം ]
No comments:
Post a Comment