Saturday, August 27, 2016

ആ  രാവ്  ഓര്‍മ്മയുണ്ടോ ?
ഇരുളുകള്‍  ഉരുണ്ടു നിറഞ്ഞ  ആ കടല്‍ത്തീരം ?
തിരകളില്‍ പ്പോലും  ഇരുളിന്റെ  പാട്ട് 
എന്റെ  കണ്ണുകളിലേക്കു  നീയപ്പോള്‍ 
ഒരു കൂട്ടം നക്ഷത്രങ്ങളെ  തന്നു .
വേദനയുടെ  ഒരു  ചുവന്ന വര 
എപ്പോഴും സൂക്ഷിക്കുന്ന  ആ ചിരിയോടെ .
ഞാന്‍  അന്ധയായിരുന്നു .
നിന്റെ  വിരലുകള്‍  നല്‍കുന്ന  ബലത്തില്‍ 
മാത്രം നടക്കാന്‍  ത്രാണി യുള്ളവള്‍ .
നക്ഷത്രങ്ങളെ  പൊഴിച്ച്  നീ അത്ഭുതം കാട്ടി 
അവയെ  ഹൃദയ ത്തില്‍ സൂക്ഷിച്ച്
ഞാന്‍   നിത്യ പ്രണയിനി യായി .
പിന്നെ   സൂര്യനും ചന്ദ്രനും  മേഘവും കലര്‍ന്ന 
ആകാശത്തെ   നീ    സൃഷ്ടിച്ചു .
ദൂരെ  ഏതോ പായ്ക്കപ്പല്‍  നമുക്ക്  കൈ വീശി 
 മഴ പോലെ എന്നെ  ചേര്‍ ത്തൊ തുക്കി 
തിര  പോലെ  ചുംബിച്ചതിനെ 
ഞാന്‍  എന്തു  പേരിട്ടു  വിളിക്കും ?           [പ്രണയം  ]




Tuesday, August 23, 2016

ഇരുള്‍  നമ്മെ കൊത്തി എടുക്കുക യായിരുന്നു .
പേരറിയാത്ത  വഴികളിലെ  യാത്ര
ഒരു  കലഹത്ത്തോടെ  ഒടിഞ്ഞു വീണ
കാട്ടു മര  ച്ചില്ലകള്‍
ഭയത്തിന്റെ   മുറുക്കി പ്പിടിച്ച  കൈകളില്‍
സ്നേഹത്തിന്റെ   ഇളം  വേവ്
ഇരുളില്‍  മറഞ്ഞു  നില്‍ക്കുന്ന
മരണത്തിന്റെ   തുമ്പി ക്കൈകളിലേക്ക്
പ്രണയ ധൈര്യങ്ങളുടെ   യാത്ര
ഒറ്റ ശ രീരങ്ങളില്‍   കോര്‍ ത്തെടുക്ക പ്പെട്ട
ഓര്‍മ്മകളുടെ   ഇടവഴികളില്‍
ചുണ്ട്  പൊള്ളിക്കുന്ന   അര  നിമിഷം ,
നീ  മറന്നു  വച്ചതല്ലാതെ ഒന്നുമില്ല ഇവിടെ
ഉഷ്ണ  വഴികളില്‍   യാത്ര  തുടരുമ്പോഴും  [ചുരം  ]
ഒരിക്കല്‍   ഒരു   കാട്ടില്‍ പോയി
അല്ല   പലതവണ   പോയി
മുളങ്കാട്  പാടുന്നത്  കേട്ടു
മണ്ണില്‍  അലിഞ്ഞു  പോയവളുടെ
പരാതിയും  വിതുമ്പലും  കേട്ടു
മുന്‍പേ  വന്നു  പോയവരുടെ
കാല്‍ ച്ചു വടുകള്‍   കണ്ടു
പ്രണയത്താല്‍   വിണ്ടു പോയ
നദിയെ ക്കണ്ടു
വിവര്‍ത്തനം  ചെയ്യാനാകാത്ത
കിളി പ്പാട്ടു  കേട്ടു
നെറുകയില്‍   ആകാശ ത്തിന്‍റെ
ചുംബന മഴ  ,,,
കാടിന്റെ   എഴുത്തില്‍  ഇപ്പോഴും
കാണുന്നുണ്ട്
പൂത്തുലഞ്ഞ  ചില അക്ഷരങ്ങള്‍  ...[യാത്ര  ]

Monday, August 15, 2016

പ്രണയത്തിന്റെ   ധ്യാനവിരലുകളാണ്
എനിക്ക് നിന്റെ  വാക്കുകള്‍
ഓരോ  തഴുകലി ലും അവ
പേര റിയാത്ത   വര്‍ണ്ണ ങ്ങള്‍  വിരിയിക്കും .
ഉടലാകെയും  നീ  പകരുന്ന ഉമ്മകള്‍ക്കു
നിന്റെ  വാക്കോളം  ചൂടുണ്ട്
കൊക്കുരുമ്മുമ്പോള്‍  ഇടയ്ക്കിടെ
നമ്മള്‍ പിടച്ചിലായ്  മാറുംപോലെ
വാക്കുരുമ്മുമ്പോള്‍  ഇടയ്ക്കിടെ
നമമള്‍  മൌനമായ്  മാറുന്നു .
ഒന്നാകുന്നതിനുമപ്പുറം  ഒന്നിച്ചു പോയവര്‍ക്ക്
അവര്‍ തന്നെയാണ്  വാക്ക്
എന്നത്  എനിക്കറിയാമല്ലോ ..
നിനക്കും .
                                                                     [ അപൂര്‍ണ്ണം  ]


കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...