Sunday, September 30, 2018

നിലാവ്  കണ്ണീരായ് നുണ ഞ്ഞു  നമ്മള്‍
വേനല്‍  തണുവായറിഞ്ഞു നമ്മള്‍
എന്റെ പൂക്കാലമേ   നീ വരുമ്പോള്‍
ഞാനെത്ര വസന്തത്തിന്‍ നിറ മാല്യം !

അരിക ത്ത ണഞ്ഞോരാ  സന്ധ്യയെ പ്പിന്നെ
കടലെത്ര നേരമൊളിച്ചു വച്ചു !
സ്നേഹ വിരലാല്‍ നീ തൊട്ടു ചേര്‍ത്തതിന്‍ 
ചാരുതയത്രയുമെന്‍  ചുണ്ടില്‍ ...


അസ്ഥികള്‍ പൂക്കുന്ന മന്ത്രങ്ങ ളായ്
ആലിംഗനങ്ങളെ നാമറിഞ്ഞു
അകലെ പായ് വഞ്ചി വിളക്കു തെളിഞ്ഞു
അരുതെന്നു  പറയാതെ വിള ക്കണ ഞ്ഞു


കൈവലയങ്ങളാല്‍  നീ തീര്‍ത്ത  ശ യ്യയില്‍
കവിതയായി ഞാനുതിര്‍ ന്നിരുന്നു
നമ്മളെ നമ്മള്‍  എഴുതിയ പോലൊരു
ചിത്ര കംബളം കാറ്റ്  തന്നു .....[പ്രണയ ]




 





Thursday, September 20, 2018

നമ്മള്‍  സഞ്ചാരികളായത്  എങ്ങനെ ?

നിനക്ക് ഞാനോ എനിക്ക് നീയോ
പരിചിതമായിരുന്നില്ല
        കൂട്ടിമുട്ടിയ ആദ്യത്തെ നോട്ടം പോലും
രണ്ടു കുറ്റവാളികളുടെ തായിരുന്നു !
വിരലുകളില്‍ വിരലുകള്‍ കോര്‍ത്തപ്പോള്‍
മരിച്ചവരുടെ തണുപ്പ് ..
എന്റെ  ഏകാന്തതയുടെ തുടര്‍ച്ച പോലെ
നീ ....
നിന്റെ  ആഗ്രഹങ്ങളുടെ  തകരുന്ന
പായ്ക്കപ്പലായി ഞാന്‍ ..
എന്നിട്ടും നമ്മള്‍  ഒരേ  തടങ്കലില്‍ ...
കനത്ത ഇരുട്ടില്‍ നാം   പരസ്പരം  ഭക്ഷിച്ചു
മൃതിയെക്കാലും  ഭയാനകമായി അത് ..
"നെറുകയിലെ  തീയടര്‍ന്നത്‌ പോലെ   കുങ്കുമവും
പാമ്പിന്‍ തല പോലെ  താലിയും "
നീ തന്ന അടയാള ങ്ങളില്‍ ഞാന്‍ പച്ചകുത്തി
നമുക്ക് ചുറ്റും  കാവല്‍ കൊലയാളി കള്‍
അവര്‍ നമ്മെ പങ്കിട്ടു
ഞാനും നീയുമായി  വേര്‍പെട്ടു കഴിയവേ
സ്നേഹം സ്നേഹമെന്ന്  നമ്മള്‍
വെളിച്ചത്തിനോട്  പൊട്ടി ക്കരഞ്ഞു
പരസ്പരം വലുതാക്കുന്ന രണ്ടു മുറിവുകള്‍ ..
പിന്നെ
തടവറ യിലെ യുദ്ധ ങ്ങള്‍
പ്രകാശ ത്തിന്റെ  മോചന  സന്ദേശ ങ്ങള്‍
അതൊരു  നൂലേണി ആയിരുന്നു
പുറത്തെ ത്തിയപ്പോള്‍  വീണ്ടും ചോദ്യങ്ങള്‍
എന്റെയും നിന്റെയും നിക്ഷേപങ്ങള്‍ ....?
മുന്നിലെ  പേരറിയാത്ത വഴിയിലേക്ക്  ഞാന്‍ നോക്കി
പിന്‍ തിരി ഞ്ഞപ്പോഴേക്കും
നീ കടന്നു കഴിഞ്ഞിരുന്നു ...
ഇവിടെ  ഞാന്‍ ...
ഒടുവിലെ  ആ കാറ്റായി
എനിക്ക് ചുറ്റും
ചുറ്റി പ്പറക്കുന്നത് ....
നീ തന്നെയാകണം .






Monday, September 17, 2018

തീയുമ്മ...


ആദ്യം നെറ്റിയില്‍
പിന്നെ  പാതിയടഞ്ഞ  മിഴികളില്‍
നീ  ചുണ്ടു കൊണ്ടെഴുതുന്ന
അഗ്നി വലയങ്ങള്‍
നാം  സഞ്ചരിക്കുന്ന  ദൂരങ്ങള്‍
നമ്മിലേക്ക്‌  മടങ്ങുന്ന  സന്ധ്യകള്‍
അലങ്കാര ങ്ങളി ല്ലാത്ത 
പ്രണയത്തിന്റെ കടലുകളില്‍
സൂര്യന്‍  ചുവന്നു താഴുംപോഴേക്കും
നമ്മുടെ
കവിള്‍ത്തടങ്ങള്‍  നിറയെ
തീയുമ്മകള്‍
തീ,,,,,യുമ്മകള്‍





കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...