Sunday, January 1, 2023

രംഗം

 നാടകത്തിലെ സ്ഥാനം

അരങ്ങിന്റെ മധ്യത്ത്

തല കുനിച്ചിരിക്കണം

കള്ളിമുൾച്ചെടിയാകണം

മണലുപ്പു രുചിക്കണം

കണ്ണിലുരസും കാഴ്ചയെ

കണ്ടില്ലെന്നു വയ്ക്കണം

ഇതെന്തു ചെടിയാണെ-

ന്നാരാനും ചോദിച്ചാൽ

മൗനം കൊണ്ടു മുറിക്കണം

പിന്നെയും ചോദിച്ചാൽ

അരങ്ങൊഴിയണം.

അപ്പോൾ

കൈയടി കേൾക്കാം

മികച്ച നടി


No comments:

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...