....ഉറക്കമുണര് ന്നതേ ഉള്ളു
മുന്നിലെ സ്വര്‍ണ്ണ പ്രഭയില്‍
കണ്ണു കള്‍ ഇടറിപ്പോയി .
തലയില്‍ കൈ വച്ചു
കിരീടം......
വല്ല പാവങ്ങളും എടുത്തോട്ടെന്നു കരുതി
ഇപ്പോള്‍
ഉറക്കം നടിച്ചു കിടക്കും. എങ്കിലും
ഒന്നും പോയിട്ടില്ല .
കനത്ത കാവലാണ് ദൈവത്തിനും !
പിന്നെ ഇത് ...ഈ സുവര്‍ണ്ണ മാളിക
പച്ചപ്പവനില്‍ കാണിക്ക ...
പണ്ട് കുചേലന് കൊടുത്ത അതേ തരം .
ലോഡ്ജിനു മുന്നില്‍ ആംബുലന്‍സ്
ഒരു പവന് കുറഞ്ഞത് കാരണം
കല്യാണം മുടങ്ങിയോള്‍
തന്നോട് പകരം വീട്ടിയിരിക്കുന്നു.
ഭഗവാന്റെ നെഞ്ച് വിങ്ങി
വിരക്തിയുടെ രാഗാലാപം
ഗോവര്‍ധന മുയര്‍ത്തിയ വിരല്‍ തളര്‍ന്നു
കാളിയ മര്‍ദ്ദന മാടിയ ഉടല് വിളര്‍ത്തു
കാണിക്ക തിരിഞ്ഞു നോക്കാതെ
പുറത്തേക്ക്
മഞ്ഞ മുണ്ടും പീലിക്കിരീടവും
കാളിന്ദിയും കടമ്പും
ഉടഞ്ഞ തയിര് ക്കലവും
കാത്ത് വച്ചിരിക്കുന്ന
ഏതോ കുടിലിലേക്ക് .
Sunday, November 7, 2010
Subscribe to:
Post Comments (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. ഞാനോ .നിന്റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്ക്കുന്നു .. സ്വപ്നങ്ങളില്‍ നീ ...
-
എന്തിനു സ്നേഹിക്കുന്നു, സ്വ ച്ഛമോരോ ചിരി തങ്ങളില്‍ കാണുമ്പോഴേ പക കറുപ്പിക്കുമെങ്കില്‍ എത്രയും പ്രിയപ്പെട്ട തെ- ന്നുരയ്ക്കുവാന്‍ , വാക...
2 comments:
nalla varikal
കണ്ണന് കാണിക്ക ഇനി വരും കാലത്ത് എന്തോക്കെയാകുമോ.?
.കാര്യ സാധ്യത്തിനു പ്രീതിപ്പെടുത്തല്‍ എന്ന ആഘോഷം /ആര്‍ഭാടം ഒരു സംസ്കരമാക്കാമോ ?
കാലി മേച്ചു നടന്നപ്പോള്‍ ചാണകം മണക്കുന്ന വഴികളില്‍ ആരെയും കണ്ടില്ല
.കാളിയനും .ഇപ്പോള്‍ സ്വര്‍ണവുമായി വരുന്നു.
ഗോകുലം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കണ്ണനെയല്ല പത്രക്കാര് പരതുക
ഗോപാലനും ആള് മാറി.
കണ്ണന് പുതിയ പേര് വേണം
അതും ആരെങ്കിലും അടിച്ചു മാറ്റും
Post a Comment