Sunday, November 7, 2010

കാണിക്ക

....ഉറക്കമുണര്‍ ന്നതേ ഉള്ളു
മുന്നിലെ സ്വര്‍ണ്ണ പ്രഭയില്‍
കണ്ണു കള്‍ ഇടറിപ്പോയി .
തലയില്‍ കൈ വച്ചു
കിരീടം......
വല്ല  പാവങ്ങളും എടുത്തോട്ടെന്നു കരുതി
ഇപ്പോള്‍
ഉറക്കം നടിച്ചു കിടക്കും. എങ്കിലും
ഒന്നും പോയിട്ടില്ല .
കനത്ത  കാവലാണ്  ദൈവത്തിനും !
പിന്നെ ഇത് ...ഈ സുവര്‍ണ്ണ മാളിക
പച്ചപ്പവനില്‍ കാണിക്ക ...
 പണ്ട് കുചേലന് കൊടുത്ത അതേ തരം .
ലോഡ്ജിനു മുന്നില്‍ ആംബുലന്‍സ്
ഒരു പവന്‍ കുറഞ്ഞത്‌ കാരണം
കല്യാണം മുടങ്ങിയോള്‍
തന്നോട് പകരം വീട്ടിയിരിക്കുന്നു.
 ഭഗവാന്‍റെ നെഞ്ച് വിങ്ങി
വിരക്തിയുടെ  രാഗാലാപം
ഗോവര്‍ധന മുയര്‍ത്തിയ വിരല്‍  തളര്‍ന്നു
കാളിയ മര്‍ദ്ദന മാടിയ ഉടല്‍  വിളര്‍ത്തു
കാണിക്ക  തിരിഞ്ഞു നോക്കാതെ
പുറത്തേക്ക്
മഞ്ഞ മുണ്ടും പീലിക്കിരീടവും
കാളിന്ദിയും കടമ്പും
ഉടഞ്ഞ തയിര്‍ ക്കലവും
കാത്ത് വച്ചിരിക്കുന്ന
ഏതോ കുടിലിലേക്ക് .

2 comments:

Unknown said...

nalla varikal

drkaladharantp said...

കണ്ണന് കാണിക്ക ഇനി വരും കാലത്ത് എന്തോക്കെയാകുമോ.?
.കാര്യ സാധ്യത്തിനു പ്രീതിപ്പെടുത്തല്‍ എന്ന ആഘോഷം /ആര്‍ഭാടം ഒരു സംസ്കരമാക്കാമോ ?
കാലി മേച്ചു നടന്നപ്പോള്‍ ചാണകം മണക്കുന്ന വഴികളില്‍ ആരെയും കണ്ടില്ല
.കാളിയനും .ഇപ്പോള്‍ സ്വര്‍ണവുമായി വരുന്നു.
ഗോകുലം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കണ്ണനെയല്ല പത്രക്കാര്‍ പരതുക
ഗോപാലനും ആള് മാറി.
കണ്ണന് പുതിയ പേര് വേണം
അതും ആരെങ്കിലും അടിച്ചു മാറ്റും

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...