Saturday, July 23, 2011

എല്ലാവരും ചോദിക്കുന്നു ഇത് പ്രണയ കവിതകളുടെ ബ്ലോഗ്‌ ആണോ എന്ന് ....അതെ ...പ്രണയത്തില്‍ ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നോര്‍ക്ക് .മാത്രമുള്ളത് ...തൊലി ഭേദിച്ച് എല്ലില്‍ തൊടുന്ന പ്രണയം സത്യമായും അനുഭവിക്കുന്നോര്‍ക്ക്  മാത്രമുള്ളത് . .....
..തലച്ചോര്‍ ചിതറിച്ചു മരിച്ചു വീഴാന്‍ മാത്രം പ്രണയം   കാത്തു വയ്ക്കുന്നോര്‍ക്കുള്ളത്  . ... .ആരോ ചോദിച്ചു.....നീയും ഞാനും മാത്രമാണോ വിഷയമെന്ന് .അതും സത്യം .....സന്ധ്യകളുടെ ആഴങ്ങളില്‍ ......അലിഞ്ഞു താഴുമ്പോള്‍.അപാരമായ.മൌനങ്ങളില്‍ ...ഉടഞ്ഞു വീഴുമ്പോള്‍.......ഞാന്‍ അനുഭവിച്ചതത്രയും പ്രണയം ...അതാണ്‌ എന്റെ ഊര്‍ജം...കണി ക്കൊന്നയായും  തെരുവിലെ നിലവിളിയായും .ഓരോ മനസ്സിലും അത് .പിടച്ചിലുകള്‍  തീര്‍ക്കുമെന്ന്  ആരോ പറഞ്ഞതോര്‍ക്കുന്നു ............... പ്രണയം എന്നില്‍   വിടര്‍ത്തുന്നതെന്തോ . അത് മാത്രമാണ് ഞാന്‍.......അതിനാല്‍ പ്രിയരേ......ഉള്ളില്‍ തോരാത്ത മഴയായി പ്രണയം  ഇപ്പോഴും പെയ്തു  നില്‍ക്കുന്നോര്‍ക്ക് ... കടന്നു പോകാനുള്ള  കരുത്തു നല്‍കുകയാണ്  എന്‍റെ സ്വപ്നങ്ങളുടെ എഴുത്തുകള്‍ .അവ എന്‍റെ പ്രാണനും ജീവിതവുമാകുന്നു.... . 

2 comments:

കൊമ്പന്‍ said...

പ്രണയം ഒരു ബ്രാന്ത മായ സ്വപ്നവും നൈമിഷിക വുമാണ്

ബിന്ദു .വി എസ് said...

വിജന തീരമേ..കണ്ടുവോ നീയെന്‍... എന്നോര്‍ക്കുമ്പോള്‍ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഒന്നുണ്ട് .സുഹൃത്തെ ......അത് പ്രണയം .ഏറ്റവും കാല്‍പ്പനികമായ ഒന്ന് .......താങ്കള്‍ പറഞ്ഞത് പോലെ ഏറ്റവും പ്രയോഗികരെന്നു കരുതുന്നവര്‍ വില്‍പ്പനക്ക് വച്ചിരിക്കുന്നത് .......എന്നാലും പാടാം.. പ്രണയത്തെ ക്കുറിച്ച് തന്നെ .

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...