ഉടല്‍മറിച്ചിലുകളെ തടഞ്ഞും തഴഞ്ഞും
നിലവിളികളെ ചേര്‍ത്ത മര്‍ത്തിയും
താളമെന്നു ചിലര്‍ .
അമ്മയോട് കരുണ ചെയ്തും
കുഞ്ഞിനോട് കടുപ്പിച്ചും
ഇരുവരെയും സ്നേഹിച്ചും
ചിലപ്പോള്‍
ഹൃദയത്തിലേക്ക് വലിച്ചെടുക്കും .
പ്രണയത്തെ ഉലച്ചു ലച്ചു
ഉരുമ്മിയും ഉണര്‍ത്തിയും
ഉറക്കത്തിലേക്ക് നീക്കിയിടും .
ഒരു കല്‍ക്കരി ക്കനം കൊണ്ട്
വെളുത്തു പോകുന്ന പകലേ
എന്ന് കൂവാന്‍ തുടങ്ങുമ്പോള്‍
ഓര്‍മ്മയിലെത്തും
കോരികയും കോരുകാരനും .
പച്ചയും ചുവപ്പും നാട്ടിയ
നീട്ടു വഴികളില്‍
തമ്മില്‍ തല്ലാതെ പാളങ്ങള്‍ .
ഉള്ളില്‍ തീ നിറച്ചവരൊക്കെയും
ഇറങ്ങിപ്പോകുന്നു .
സീറ്റിനടിയി ലെ പൊതിയില്‍ നിന്ന്
തല നീട്ടുന്ന തീത്തിരികള്‍
എവിടെ വച്ചാണ് അവ
പൂമ്പാറ്റ കളാകുന്നത് ?
കരിഞ്ഞ പൂക്കളുടെ തേന്‍ ഉണ്ണുന്നവ .
തിരക്കിലും
ഒരു തീവണ്ടി നല്ല
ചരിത്രകാരനാണ് .
2 comments:
തീവണ്ടി ഒരു നീണ്ട വീടാണ്
തീവണ്ടി ഒരു നാട്ടുപാതയാണ്
തീവണ്ടി ഒരു തുറന്ന....
തീവണ്ടിക്ക് പേരിട്ടതമ്മ
നാളു നോക്കിയില്ല.
ആദ്യം അമ്മ പച്ച കണ്ടു
പിന്നെ മഞ്ഞക്കരച്ചില്‍
ഒടുവില്‍ മുട്ടിലിഴഞ്ഞ് ചുവപ്പിലൂടെ എന്റെ വണ്ടിയോടി
അതാണ് പാളം എന്നു കവിത വിളിക്കുന്നത് ഇല്ലേ?
Post a Comment