Thursday, April 11, 2013

നമ്മള്‍

പ്രിയനേ
കാടിന്‍റെ ഹൃദയത്തിലേക്ക്
നിന്‍റെ കൈകളില്‍ എന്‍റെ സഞ്ചാരം .
 മുളംപാട്ടു മദിക്കുന്ന  വന വഴികളില്‍
നീയും  ഞാനും ഒരേ  സ്വരമായി .
പച്ചകളുടെ  മണത്തില്‍ നീ എന്നെ അറിഞ്ഞു 
അനേകം സുഗന്ധങ്ങളാല്‍ നിറഞ്ഞ തൂവാല പോലെ
നീ
എന്നെ മുഖത്തോട് ചേര്‍ത്തു
ചുണ്ടുകളുടെ തുടിപ്പില്‍  സ്നേഹം തൊട്ട്
അന്തിവാനം പോലെ  ചുവപ്പിച്ചു
കാറ്റ്  എന്‍റെ മുടിയിഴകളെ ശകാരിക്കുമ്പോള്‍
നീ അതിനെ യും  കഠിനമായി ശാസിച്ചു .
അപ്പോഴേക്കും കരിനിറം  പൂണ്ട മേഘങ്ങള്‍
കാറ്റിന്‍റെ കണ്ണു കെട്ടിയിരുന്നു .
ഭൂമിയുടെ  മടിയില്‍ എന്നെ കിടത്തി
ഏതോ  പുരാണം തിരയുകയായിരുന്നു നീ .
 തിരകള്‍ കല മ്പുന്ന  ഒരു സമുദ്രത്തെ
എത്ര  പെട്ടെന്നാണ് നീ  എന്നില്‍ കണ്ടെടുത്തത് .
പ്രിയനേ
നിന്‍റെ   ഉയിര്‍പ്പിലാടി മയില്‍പ്പീലികള്‍ പോലെ
വന വസന്തങ്ങള്‍
അവ  എന്നോട്  പ്രണയം കടം ചോദിച്ചു .
നീ  പകുത്തതെല്ലാം പകര്‍ത്താ നുള്ളതല്ലല്ലോ
എന്ന്   കാട്ടാറിന്‍ കൌതുകം.
അതുകൊണ്ടാവും ഇപ്പോഴും   അവിടെ
പൂത്തു നില്‍ക്കാന്‍ നമുക്കാവുന്നത് .







3 comments:

ajith said...

അതുകൊണ്ടാവും ഇപ്പോഴും അവിടെ
പൂത്തു നില്‍ക്കാന്‍ നമുക്കാവുന്നത് .

drkaladharantp said...

വസന്തങ്ങള്‍ പ്രണയം കടം ചോദിച്ചാല്‍ കൊടുത്തുകൂടേ? പ്രണയവസന്തമായി മടക്കിക്കിട്ടുമെങ്കില്‍

premjith said...

ഇതു വരെ ഞാനിത് കണ്ടില്ല . കവിത വായിക്കുന്നത് അത്ര ഇഷ്ട്ടമല്ല . പക്ഷെ ടീച്ചറിനെ ബ്ലോഗിനെ വളര്‍ത്തേണ്ടത് എന്റെ കൂടി കടമയാണ് ... അതിനു വേണ്ടി തീര്‍ച്ചയായും വായിക്കും

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...