ഒരുല്സവത്തിന് നെറുകയിലാണ് അവരുടെ വീട്
കൊടിയടയാളങ്ങള്‍ മുറിഞ്ഞു പോയ വീട്
കിണര്‍ ത്താഴ്ചകള്‍ അലറുന്നതും
മല മുടികള്‍ ചായുന്നതും
കവിത കണ്ണ് കെട്ടുന്നതും
കലാപങ്ങളുടെ കരള്‍ പിളരുന്നതും
കൊത്തിവച്ച വീട് .
ചുവരുകള്‍ സംഗീതമാകുന്നതും
നിലം പതുങ്ങികള്‍ വെള്ളം മോഷ്ടിക്കുന്നതും
നിശബ്ദത പായ വിരിക്കുന്നതും
നിലാവള്ളികള്‍ ഇഴഞ്ഞു പിരിയുന്നതും
വരകളാക്കിയ വീട് .
അവരുടെ ഉടലുകളില്‍ നിന്നു
ഉത്സവങ്ങള്‍ കൊടിയഴിക്കുമ്പോള്‍
വീട്
വാഴക്കുരലുകളുടെ വിള്ളലുകളില്‍
ഉറവ തേടി .
ദാഹങ്ങളെ നനച്ചു .
അങ്ങനെയാണ്
മരണത്തിന്റെ മണിക്കൂറുകളില്‍
അവര്‍ക്ക്
സൂര്യനെ ഇത്രയും അടുത്തു കാണാന്‍ കഴിഞ്ഞത് .
കൊടിയടയാളങ്ങള്‍ മുറിഞ്ഞു പോയ വീട്
കിണര്‍ ത്താഴ്ചകള്‍ അലറുന്നതും
മല മുടികള്‍ ചായുന്നതും
കവിത കണ്ണ് കെട്ടുന്നതും
കലാപങ്ങളുടെ കരള്‍ പിളരുന്നതും
കൊത്തിവച്ച വീട് .
ചുവരുകള്‍ സംഗീതമാകുന്നതും
നിലം പതുങ്ങികള്‍ വെള്ളം മോഷ്ടിക്കുന്നതും
നിശബ്ദത പായ വിരിക്കുന്നതും
നിലാവള്ളികള്‍ ഇഴഞ്ഞു പിരിയുന്നതും
വരകളാക്കിയ വീട് .
അവരുടെ ഉടലുകളില്‍ നിന്നു
ഉത്സവങ്ങള്‍ കൊടിയഴിക്കുമ്പോള്‍
വീട്
വാഴക്കുരലുകളുടെ വിള്ളലുകളില്‍
ഉറവ തേടി .
ദാഹങ്ങളെ നനച്ചു .
അങ്ങനെയാണ്
മരണത്തിന്റെ മണിക്കൂറുകളില്‍
അവര്‍ക്ക്
സൂര്യനെ ഇത്രയും അടുത്തു കാണാന്‍ കഴിഞ്ഞത് .
1 comment:
ചിത്രം മനോഹരം
Post a Comment