ഹൃദയ രേഖ
നീ വരച്ചു വച്ചതൊക്കെയും
ചോര ത്തുടുപ്പാല്‍
പിന്നെയും തിളങ്ങുന്നു
പാട്ടും കണ്ണീരും പ്രണയവും
എല്ലാം എല്ലാം .
ഇടത്തേ ചുവരില്നിന്നു
ഒരു കാവ്യ നദി കടലിലേക്ക്
പുറപ്പെടാറുണ്ട് .
ഓരോ തിരയും പ്രാണ-
സന്ധ്യകളെ തിരയും
രാ നിഴലില്‍ മേഘങ്ങളുടെ
ഒരു കൊളുത്തി ക്കേറ്റം
അവ വേഷങ്ങള്‍ അഴിച്ചു വച്ച്
വീണ്ടും മനുഷ്യരാകും
സങ്കടങ്ങളുടെ കറുപ്പായി
പരസ്പരം അലിഞ്ഞു തീരും
മുഖം കുനിച്ചിരിക്കുന്ന
ഒരു നക്ഷത്രത്തെ
സിമന്റ് ബെഞ്ചില്‍ നിന്ന്
കൈ പിടിച്ചുയര്‍ത്തും
അവളിലും ചുവന്നെരിയുന്ന
ഹൃദയ രേഖകളെ
പ്രണയ പഥം എന്ന്
ആരോ പാടുന്നു .
നീ വരച്ചു വച്ചതൊക്കെയും
ചോര ത്തുടുപ്പാല്‍
പിന്നെയും തിളങ്ങുന്നു
പാട്ടും കണ്ണീരും പ്രണയവും
എല്ലാം എല്ലാം .
ഇടത്തേ ചുവരില്നിന്നു
ഒരു കാവ്യ നദി കടലിലേക്ക്
പുറപ്പെടാറുണ്ട് .
ഓരോ തിരയും പ്രാണ-
സന്ധ്യകളെ തിരയും
രാ നിഴലില്‍ മേഘങ്ങളുടെ
ഒരു കൊളുത്തി ക്കേറ്റം
അവ വേഷങ്ങള്‍ അഴിച്ചു വച്ച്
വീണ്ടും മനുഷ്യരാകും
സങ്കടങ്ങളുടെ കറുപ്പായി
പരസ്പരം അലിഞ്ഞു തീരും
മുഖം കുനിച്ചിരിക്കുന്ന
ഒരു നക്ഷത്രത്തെ
സിമന്റ് ബെഞ്ചില്‍ നിന്ന്
കൈ പിടിച്ചുയര്‍ത്തും
അവളിലും ചുവന്നെരിയുന്ന
ഹൃദയ രേഖകളെ
പ്രണയ പഥം എന്ന്
ആരോ പാടുന്നു .
2 comments:
ഒരു നക്ഷത്രം മുഖം കുനിച്ചങ്ങനെ...........
ajithinu oththiri nanni .
Post a Comment