ആള്‍ വനങ്ങള്‍ക്കിടയിലായിരിക്കുംപോഴൊക്കെ
ഒരേ ഋതുവിന്റെ രണ്ടുനിറങ്ങള്‍ ആകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു
സ്വപ്ന സഞ്ചാരങ്ങളില്‍ കൊടുംകാറ്റുകള്‍ രൂപം കൊള്ളുമ്പോള്‍
ഇല പൊഴിച്ചും ഇണ പിരിഞ്ഞും ഞങ്ങള്‍ തളര്‍ന്നു
എരിവേനല്‍ പുറപ്പാടി നെത്തുംപോള്‍
ഞങ്ങളുടെ ഹൃദയത്തില്‍ ഒരു സിഗ്നല്‍ നോവാറുണ്ട്.
ചിലപ്പോള്‍
നിറങ്ങള്‍ കലര്‍ന്ന് പോയെന്നും പറഞ്ഞാണ്
ആള്‍ വനങ്ങളില്‍ കാട്ടു തീ യാളുക...
ഒരു കടലൊന്നായി വനപ്പച്ചയില്‍ പെയ്തു വീഴവേ....
തിരകളായി ഞങ്ങള്‍ രൂപം മാറുന്നു .
കാവല്‍ മാടങ്ങളില്‍ പ്രണയാതുരമായകടല്‍ വെളിച്ചം ....
ആള്‍ വനങ്ങളില്‍ അസ്വസ്ഥതയുടെ കാല്‍പ്പെരുമാറ്റം
എല്ലാറ്റിനെയും കീഴടക്കി
ഒരേ ഋതുവില്‍ ഒരേ നിറമായി
കടല്‍ സന്ധ്യകളുടെ മനോധര്‍മ്മം ....
3 comments:
മനോധര്‍മ്മം ....കൊള്ളാം നല്ല വരികള്‍
ഒരേ ഋതു കടലായും സന്ധ്യയായും കാനനമായും കനവായും തിരയും
ഒരു മനസ്സായി ഇലവിരിച്ച നിറങ്ങളില്‍ കവിത ചൊല്ലിക്കും
ആ ജീവതാളം ഈ കവിതയില്‍ ദീപനാളമായി
Post a Comment