Saturday, July 23, 2011

സഹനം

നക്ഷത്രങ്ങളുടെ  പൊട്ടിയ കണ്ണാടിയില്‍ 
രാത്രിയുടെ   മുഖം നോക്കല്‍ ....
കാണാതെ പോയതത്രയും 
എനിക്ക് നിന്നോടുള്ള പ്രണയമെന്നു ആരോ...........
മുറിവുകളുടെ വാക്കടയാളങ്ങള്‍ 
പ്രണയ പുസ്തകം തുറന്നു വയ്ക്കുമ്പോള്‍ 
സഹനത്തിന്റെ സുവിശേഷം  പോലെ
 ജാതിയും മതവുമില്ലാത്ത അതെ വാക്ക് ..
സ്നേഹം .......


2 comments:

കൊമ്പന്‍ said...

കാലികമായി പ്രണയത്തിനു ജാതിയും മതവും സമ്പത്തും സൗന്ദര്യവും ഉണ്ട്

നിശബ്ദന്‍ said...

ജാതിയും മതവും മനുഷ്യന്‍ വരച്ച അതിര്‍ വരമ്പുകള്‍, "സ്നേഹം" പ്രകൃതി നല്‍കിയ നല്ലപാഠം...

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...