Saturday, August 27, 2016

ആ  രാവ്  ഓര്‍മ്മയുണ്ടോ ?
ഇരുളുകള്‍  ഉരുണ്ടു നിറഞ്ഞ  ആ കടല്‍ത്തീരം ?
തിരകളില്‍ പ്പോലും  ഇരുളിന്റെ  പാട്ട് 
എന്റെ  കണ്ണുകളിലേക്കു  നീയപ്പോള്‍ 
ഒരു കൂട്ടം നക്ഷത്രങ്ങളെ  തന്നു .
വേദനയുടെ  ഒരു  ചുവന്ന വര 
എപ്പോഴും സൂക്ഷിക്കുന്ന  ആ ചിരിയോടെ .
ഞാന്‍  അന്ധയായിരുന്നു .
നിന്റെ  വിരലുകള്‍  നല്‍കുന്ന  ബലത്തില്‍ 
മാത്രം നടക്കാന്‍  ത്രാണി യുള്ളവള്‍ .
നക്ഷത്രങ്ങളെ  പൊഴിച്ച്  നീ അത്ഭുതം കാട്ടി 
അവയെ  ഹൃദയ ത്തില്‍ സൂക്ഷിച്ച്
ഞാന്‍   നിത്യ പ്രണയിനി യായി .
പിന്നെ   സൂര്യനും ചന്ദ്രനും  മേഘവും കലര്‍ന്ന 
ആകാശത്തെ   നീ    സൃഷ്ടിച്ചു .
ദൂരെ  ഏതോ പായ്ക്കപ്പല്‍  നമുക്ക്  കൈ വീശി 
 മഴ പോലെ എന്നെ  ചേര്‍ ത്തൊ തുക്കി 
തിര  പോലെ  ചുംബിച്ചതിനെ 
ഞാന്‍  എന്തു  പേരിട്ടു  വിളിക്കും ?           [പ്രണയം  ]




1 comment:

drkaladharantp said...

കടല്‍ത്തിര കാതില്‍ പറഞ്ഞത് തന്നെ

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...