Sunday, July 8, 2018

മേഘത്തിന്റെ  പിന്‍ കഴുത്തിലേക്കു വിരല്‍ തൊട്ട
നനുത്ത കാറ്റ്
അത്  നീയായിരുന്നു 
നിലാവിന്റെ   ഉടയാടകളില്‍  ഉലഞ്ഞു  നടന്ന  ഒരിളം കാറ്റ് 
അത്  നീ തന്നെയായിരുന്നു 
ചുണ്ടുകളില്‍  നിന്ന്  വാക്കിനെ  ഉമ്മ വച്ചെടുത്ത 
കൊടുംകാറ്റും  നീ തന്നെ 
ഹൃദയമിടിപ്പിലെ  മറ്റാര്‍ക്കും  കേള്‍ക്കാനാകാത്ത 
ശ്രുതി 
ഉരുകി വീഴുന്ന കണ്ണീര്‍ ക്കണ ങ്ങളിലെ 
ചൂട് 
ഏതിരുട്ടിലും  പുഞ്ചിരിക്കുന്ന  സൂര്യന്‍ 
നീയെന്ന  സ്നേഹത്തെ  അറിയാന്‍ 
എനിക്കൊരു തുള്ളി  വെളിച്ചം മതി 
നിന്റെ  തണലിന്റെ  അശോക വനിക 
എന്റെ  ക്ഷീണങ്ങളിലേക്ക്
  സ്നേഹം സ്നേഹം എന്ന് നിന്റെ  മന്ത്രണം 
കടലെടുത്തു പോകാതിരിക്കാന്‍ 
നീ എന്റെ  തണല്‍ മരം 
ഞാനതിനെ  എന്റെ  ജീവിതം കൊണ്ട് പൊതിയുന്നു 
ഒന്നിച്ചു  നടക്കാനുള്ള  ഒരൊറ്റ  ജീവിതം        [പ്രണയം ]    



1 comment:

drkaladharantp said...

ജീവിതം കൊണ്ടുപൊതിയുക

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...