സ്നേഹലോഹം
നീലത്തിരകൾക്കുള്ളിൽ നിന്നും
നീലാകാശച്ചാട്ടുളിയാൽ
കഴുത്തു തുളഞ്ഞ
ഒരു വെള്ളിമീൻ മേഘം
കരയിലേക്കോടിക്കയറി.
കുടുകുടാ കണ്ണുച്ചുവന്ന്
ചെകിളപ്പൂ വിളറി
വാലറ്റത്താൽ
മരണക്കുഴി കുഴിച്ച്
ചലന മറ്റപ്പോൾ
മഴ വന്നൂരിയെടുത്തു
ആ
സ്നേഹലോഹത്തുണ്ടിനെ .
നാടകത്തിലെ സ്ഥാനം
അരങ്ങിന്റെ മധ്യത്ത്
തല കുനിച്ചിരിക്കണം
കള്ളിമുൾച്ചെടിയാകണം
മണലുപ്പു രുചിക്കണം
കണ്ണിലുരസും കാഴ്ചയെ
കണ്ടില്ലെന്നു വയ്ക്കണം
ഇതെന്തു ചെടിയാണെ-
ന്നാരാനും ചോദിച്ചാൽ
മൗനം കൊണ്ടു മുറിക്കണം
പിന്നെയും ചോദിച്ചാൽ
അരങ്ങൊഴിയണം.
അപ്പോൾ
കൈയടി കേൾക്കാം
മികച്ച നടി
എ ബ്യുട്ടി ഫുള്‍ മൈന്‍ഡ്
അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ ജോണ്‍ ഫോര്‍ബ്സ് നഷിന്റെ ജീവ ചരിത്രം പറയുന്ന ചലച്ചിത്രം . ലോകത്തിലെ ഏറ്റവും മികച്ച കോഡ് ബ്രേക്കര്‍ ആയ നാഷ് സിക്സോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വഴുതുകയാണ് .അയാള്‍ വാസ്തവികതയില്‍ നിന്നൂ മിഥ്യയുടെ ലോകത്തേക്ക് തെന്നി മാറുന്നു പ്രണയത്തിലൂടെ ഒന്നായ അലീഷ്യയുടെ സ്വപ്‌നങ്ങള്‍ വളരെ വേഗം മൃതിപ്പെടുകയാണ് .അലീഷ്യ യുടെ ശ്രമങ്ങള്‍ ജോണിനെ ജീവിതത്തിലേക്ക് വലിച്ച ടു പ്പിക്കുന്നു .എക്കനോമിക് സയന്‍സിനു നോബല്‍ സമ്മാനത്തിനു അര്‍ഹാനാവുകയാണ് നാഷ് .ഇതൊരു സിനിമയായി മാത്രം കണ്ടിരിക്കനാവില്ല .മനോരോഗാ ശുപത്രിയിലെ നീണ്ട ചികില്സാകാലം നമ്മെ വല്ലാതെ മുറി പ്പെടുത്തും .അയാളുടെ നിസ്സഹായതയുടെ ഫ്രെയിമുകളാണ് ചിത്രത്തെ ധ്യാന പ്പെടുത്തുന്നത് .
സില്‍വിയ നാസര്‍ രചിച്ച ബ്യുട്ടിഫുള്‍ മൈന്‍ഡ് എന്ന ജീവ ചരിത്രം അതെ പേരില്‍ സിനിമയാവുകയായിരുന്നു .റസ്സല്‍ ക്രോവ് ആണ് നാഷ് എന്ന ജീനിയസ്സിനെ അവതരിപ്പിച്ചത്
കറുത്ത തോണിക്കാരാ "എന്ന പാട്ടില്‍
പുഴയുണ്ടാവുമെന്നു നിനച്ചത് പോലെയല്ല
പ്രണയ പര്‍വതമില്ല എന്ന തീരുമാനവും .
രണ്ടിനുമിടയ്ക്ക്
തുരങ്കങ്ങള്‍ തീവണ്ടിപ്പാതകള്‍
അഭ്യാസികള്‍ ആള്‍ക്കൂട്ടങ്ങള്‍
അങ്ങനെയെന്തെല്ലാം .
കറുത്ത തോണി ക്കാരന് പുഴ
അയാള്‍ തന്നെയായിരുന്നു
കരയണം എന്ന് തോന്നുമ്പോള്‍
തുഴയെറിഞ്ഞു .
അതിലൊരു മീന്പിടച്ചില്‍
അയാളെ കൊത്തി എടുത്തു ,,
മഞ്ഞു പാളികള്‍ കൊണ്ടലംകരിച്ച
പ്രണയ പര്‍വതം
ഒരു കാറ്റിനെ തടയുന്നു
മഴയെന്നത് പൊഴിയുമ്പോള്‍
സൂര്യനെന്ന ഒറ്റപ്പുതപ്പ്
തേടുന്നു .
കരിഞ്ഞു മണക്കുന്നു
മഴയുടെ അവസാന തുള്ളിയും [ കാഴ്ച ]
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...