വാസനത്തൈല ത്തില്‍ നനഞ്ഞു കുതിര്‍ന്ന തലമുടിയാല്‍ അവള്
അയാളുടെ പാദങ്ങളെ തുടച്ചു .
അനേകം പേരുടെ ചുംബനങ്ങള്‍ ഏറ്റു ചതഞ്ഞ ചുണ്ടുകള്‍ കൊണ്ട്
അവയെ ഉമ്മ വച്ചു .
വരണ്ട കിണര്‍ പോലെയുള്ള കണ്ണുകളില്‍ നിന്ന്
കണ്ണീരിന്റെ അരുവിയെ കണ്ടെടുത്തു .
അതില്‍ അയാളുടെ തിരുവസ്ത്രം കഴുകുകയും
മുങ്ങി നിവരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു
ലോകമുണ്ടായ കാലം മുതല്ക്കേ ...
അവള് മറിയവും അയാള്‍ യേശു വും അല്ലാത്തതിനാല്‍
ഇടപാടുകളില്‍ അവര്‍ക്ക് ദൈവഭയം ഉണ്ടായില്ല.
Sunday, January 9, 2011
Subscribe to:
Post Comments (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
2 comments:
അവള് മറിയവും അയാള്‍ യേശു വും അല്ലാത്തതിനാല്‍
ഇടപാടുകളില്‍ അവര്‍ക്ക് ദൈവഭയം ഉണ്ടായില്ല.
ദൈവഭയം ഉണ്ടായില്ല! ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ.
Post a Comment