കാടിനെ ആദ്യം തൊടുന്നവള്‍
മയിലാഞ്ചി പുരണ്ട കാടില്‍
മരങ്ങളുടെ ഉയിരൊക്കെയും
ഇലകളില്‍ പതിഞ്ഞിരിക്കും
ഇപ്പുറവും അപ്പുറവും നിന്ന്
മഴ ത്തൂമ്പകള്‍ മുടി ചിക്കും
ഓരോ അനക്കവും നിശയുടെ
പ്രണയാഹ്ലാദങ്ങളില്‍പ്പെട്ട്
മലകളിലേക്ക് പകരും
ഉടല് തരിച്ച് തരിശു മണ്ണ്
പുഴയിലേക്ക് ചാഞ്ഞു വീഴും
ഒരു ചെടിയുടെയും പേരറിയാത്തവള്‍
അവയ്ക്ക് സ്വന്തം പേര് നല്‍കും
ദൂരെ നിന്ന് ഒരു മഞ്ഞു മേഘം
ബൈനോക്കുലര്‍ നീട്ടുന്നത്
അവള്‍ കണ്ടില്ലെന്നു നടിക്കും
പുലരിയുടെ വിരല്‍ത്തുമ്പില്‍
കട്ടുറുമ്പിന്റെ നീല
രാത്രിയുടെ ചെരുവുകളില്‍
മദം പൊട്ടുന്ന കരിമ്പു പാടം
ഉരഞ്ഞു തേഞ്ഞ വഴികളെ
കെട്ടിപ്പുണരുന്ന വേരുകള്‍
ഹൃദയത്തിന്‍റെ അനേകം അറകള്‍
സ്നേഹം സ്നേഹം എന്ന് മിടിച്ച്
വെയിലിന്‍റെ വിളര്‍ച്ച മറയ്ക്കുന്നു
കാടിനെ ആദ്യമായി തൊടുന്നവളുടെ കവിത
പുഴയിലെ വെള്ളാരം കല്ലാണ് .
മയിലാഞ്ചി പുരണ്ട കാടില്‍
മരങ്ങളുടെ ഉയിരൊക്കെയും
ഇലകളില്‍ പതിഞ്ഞിരിക്കും
ഇപ്പുറവും അപ്പുറവും നിന്ന്
മഴ ത്തൂമ്പകള്‍ മുടി ചിക്കും
ഓരോ അനക്കവും നിശയുടെ
പ്രണയാഹ്ലാദങ്ങളില്‍പ്പെട്ട്
മലകളിലേക്ക് പകരും
ഉടല് തരിച്ച് തരിശു മണ്ണ്
പുഴയിലേക്ക് ചാഞ്ഞു വീഴും
ഒരു ചെടിയുടെയും പേരറിയാത്തവള്‍
അവയ്ക്ക് സ്വന്തം പേര് നല്‍കും
ദൂരെ നിന്ന് ഒരു മഞ്ഞു മേഘം
ബൈനോക്കുലര്‍ നീട്ടുന്നത്
അവള്‍ കണ്ടില്ലെന്നു നടിക്കും
പുലരിയുടെ വിരല്‍ത്തുമ്പില്‍
കട്ടുറുമ്പിന്റെ നീല
രാത്രിയുടെ ചെരുവുകളില്‍
മദം പൊട്ടുന്ന കരിമ്പു പാടം
ഉരഞ്ഞു തേഞ്ഞ വഴികളെ
കെട്ടിപ്പുണരുന്ന വേരുകള്‍
ഹൃദയത്തിന്‍റെ അനേകം അറകള്‍
സ്നേഹം സ്നേഹം എന്ന് മിടിച്ച്
വെയിലിന്‍റെ വിളര്‍ച്ച മറയ്ക്കുന്നു
കാടിനെ ആദ്യമായി തൊടുന്നവളുടെ കവിത
പുഴയിലെ വെള്ളാരം കല്ലാണ് .
1 comment:
Again, no touch
Sorry to say that
Post a Comment