Wednesday, September 8, 2010

ദയാവധം

പുഴ മരിച്ചു വീണിടത്താണ്
മരം കിളിര്‍ ത്തുയര്‍ന്നത്‌.
കൂര്‍പ്പിച്ച നഖങ്ങളുമായിഇളം വേരുകള്‍ ...
ചോരച്ച കണ്ണുകള്‍
കോമ്പല്ലുകള്‍.;...
നെറുകയില്‍ തീ പ്പൊട്ടും.
കിളികള്‍ ഭയന്നൊഴിഞ്ഞു
ശിഖരങ്ങളില്‍ രാത്രി കൂട് കെട്ടി.
......ഈ ജന്മം എന്‍റെകുറ്റമല്ല,
മരം കരഞ്ഞു.
ദയാവധത്തിനു കേണു.
ഒട്ടും ദയവില്ലാതെ വെയില്‍
അതിന്മേല്‍ തറഞ്ഞു നിന്നു
ശവമെടുക്കാന്‍ വന്നവര്‍ കണ്ടു
വെട്ടിമുറിച്ച അതിന്‍റെഹൃദയത്തിലൂടെ
ഒരു പുഴ താഴേയ്ക്ക് ഒഴുകി നിറയുന്നു,
നിലാവിന്‍റെ പാട്ടുപോലെ.

1 comment:

Kaladharan.T.P said...

പുഴയുടെ ശവം എടുക്കാന്‍ വന്നവര്‍ എന്താണ് കണ്ടിരിക്കുക എന്ന ചോദ്യം ബാക്കിയുണ്ട്. എന്തിനാണ് പുഴ മരിച്ചതെന്നും.
കവിതയുടെ തുടക്കവും ഒടുക്കവും പുഴ പോലെ .കാറ്റില്‍ നിന്നും കണ്ണീരുപ്പു വീണ കടലിലേക്ക്‌.
പുഴയുടെ ജന്മത്തിന്റെ പൊരുളും പൊല്ലാപ്പും കരകളാണോ തീരുമാനിക്കുക. മറ്റൊരു കവിതയില്‍ പുഴയ്ക്കു ജീവന്റെ നീര്. കവികള്‍ ഇങ്ങനെയാണ്.ഒരേ പുഴയാണ് എങ്കിലും പല പേരിടും..പുഴ ചോദിക്കും.
വേരും ഇലയും ശിഖരങ്ങളും അല്ലല്ലോ മരം.