നെഞ്ചു കൂരച്ച ഒരു ചന്ദ്രനേയും കൊണ്ട്
എന്നേ മുടന്തി ഓടുന്നു ഒരു വാനം .
വെളുത്ത പകലുകളും
കറുത്ത രാവുകളും
നാവിലരച്ചു തേച്ചു കൊടുത്തിട്ടും
അവനായി ഒരു തെളിച്ചവുമില്ല
വെളിച്ചവുമില്ല.
വിഷമിച്ചതന്നാണ്
..ദൂരെ നിന്നൊരാള്‍
രാജാവിനോട് പറഞ്ഞത്രേ
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്‍ മുഖം ..എന്ന്
അയാളുടെ ഉള്ളിലെന്തായിരുന്നോ എന്തോ ...
1 comment:
അതാണ് ‘പറയാതെ പറയുക’ എന്നത്.
വരികള്‍ നന്ന്
:-)
Post a Comment