ആസിഡ് ബള്ബി ന്റെ നിറഞ്ഞ
കണ്ണില് നിന്നും
കൂട്ടുകാരന്റെ കുസൃതി ക്കണ്ണിനുള്ളില്
ഒരു തുള്ളി ക്കണ്ണീര് ..
ഒപ്പിയെടുക്കാന് ആഞ്ഞ തൂവാലയില്
നിസ്സംഗത യുടെ കാറ്റ്
ചെങ്കു ത്തായ ഇറക്കത്തില്
വഴുവഴുപ്പുള്ള ഒരു സൂര്യന്
മിന്നിയും കെട്ടും കത്തുന്നു .
പേസ് മേക്കര് ഘടിപ്പിച്ചു
ഭൂമിയെ നടക്കാന് വിട്ടു
സമയം അളക്കുന്നവന്
കുതിരപ്പുറത്ത് പോയി .
വെള്ളം വാലാന് വേണ്ടി
സമുദ്രത്തെ
അരിപ്പയിലൂടെ കടത്തുന്നവന്
കിളിയുടെ പാട്ടിനെ
കൊക്കില് നിന്ന് മോഷ്ടിച്ചു
സ്നേഹിതന്റെ നെഞ്ചില് നിന്ന്
തീ നിറച്ച തൂവാല
അരാഷ്ട്രീയമായി ജീവിക്കുന്ന
ഒരുവന്റെ നേര്ക്ക്
ഉള്ക്കരുത്തോടെ ...പാഞ്ഞു ചെല്ലുന്നു.
Thursday, October 14, 2010
Subscribe to:
Post Comments (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
പ്രിയനേ ..നീ യാത്രയിലാണ് ....അര്ദ്ധ മയക്കത്തിലും. ഞാനോ .നിന്റെ ഉറക്കത്തിന്റെ വാതിലുകളില് തടഞ്ഞു നില്ക്കുന്നു .. സ്വപ്നങ്ങളില് നീ ...
-
എന്തിനു സ്നേഹിക്കുന്നു, സ്വ ച്ഛമോരോ ചിരി തങ്ങളില് കാണുമ്പോഴേ പക കറുപ്പിക്കുമെങ്കില് എത്രയും പ്രിയപ്പെട്ട തെ- ന്നുരയ്ക്കുവാന് , വാക...
1 comment:
"അരാഷ്ട്രീയത്തില്" ഒരു രാഷ്ട്രീയം ഉണ്ട്.സ്നേഹിതന് ,തൂവാല എന്നത് മാനവികതയുടെ അണയാത്ത സാന്നിധ്യംഅഗ്നി ശുദ്ധീകരണം .ഭൂമിയുടെ ഹൃദയത്തോട് ഈ കവിത ചേര്ത്ത് വെക്കാം.
Post a Comment