Thursday, October 14, 2010

അരാഷ്ട്രീയം

ആസിഡ് ബള്‍ബി ന്‍റെ നിറഞ്ഞ
കണ്ണില്‍ നിന്നും
കൂട്ടുകാരന്‍റെ കുസൃതി ക്കണ്ണിനുള്ളില്‍
ഒരു തുള്ളി ക്കണ്ണീര്‍ ..
ഒപ്പിയെടുക്കാന്‍ ആഞ്ഞ തൂവാലയില്‍
നിസ്സംഗത യുടെ കാറ്റ്
ചെങ്കു ത്തായ ഇറക്കത്തില്‍
വഴുവഴുപ്പുള്ള ഒരു സൂര്യന്‍
മിന്നിയും കെട്ടും കത്തുന്നു .
പേസ് മേക്കര്‍ ഘടിപ്പിച്ചു
ഭൂമിയെ നടക്കാന്‍ വിട്ടു
സമയം അളക്കുന്നവന്‍
കുതിരപ്പുറത്ത്‌ പോയി .
വെള്ളം വാലാന്‍ വേണ്ടി
സമുദ്രത്തെ
അരിപ്പയിലൂടെ കടത്തുന്നവന്‍
കിളിയുടെ പാട്ടിനെ
കൊക്കില്‍ നിന്ന് മോഷ്ടിച്ചു
സ്നേഹിതന്റെ നെഞ്ചില്‍ നിന്ന്
തീ നിറച്ച തൂവാല
അരാഷ്ട്രീയമായി ജീവിക്കുന്ന
ഒരുവന്‍റെ നേര്‍ക്ക്‌
ഉള്‍ക്കരുത്തോടെ ...പാഞ്ഞു ചെല്ലുന്നു.

1 comment:

drkaladharantp said...

"അരാഷ്ട്രീയത്തില്‍" ഒരു രാഷ്ട്രീയം ഉണ്ട്.സ്നേഹിതന്‍ ,തൂവാല എന്നത് മാനവികതയുടെ അണയാത്ത സാന്നിധ്യംഅഗ്നി ശുദ്ധീകരണം .ഭൂമിയുടെ ഹൃദയത്തോട് ഈ കവിത ചേര്‍ത്ത് വെക്കാം.

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...