നെഞ്ചു കൂരച്ച ഒരു ചന്ദ്രനേയും കൊണ്ട്
എന്നേ മുടന്തി ഓടുന്നു ഒരു വാനം .
വെളുത്ത പകലുകളും
കറുത്ത രാവുകളും
നാവിലരച്ചു തേച്ചു കൊടുത്തിട്ടും
അവനായി ഒരു തെളിച്ചവുമില്ല
വെളിച്ചവുമില്ല.
വിഷമിച്ചതന്നാണ്
..ദൂരെ നിന്നൊരാള്‍
രാജാവിനോട് പറഞ്ഞത്രേ
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന് മുഖം ..എന്ന്
അയാളുടെ ഉള്ളിലെന്തായിരുന്നോ എന്തോ ...
Thursday, October 7, 2010
Subscribe to:
Post Comments (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
-
സ ത്യേ .............. കുമിളിയോളം ഒന്ന് വന്നു പൊയ്ക്കോട്ടേ നിന്നെയും കൊണ്ട് കുന്നിറ ങ്ങട്ടെ കൂമ്പാ ള കോട്ടി മുഖം മറയ്ക്കട്ടെ കാളം പോളം ...
1 comment:
അതാണ് ‘പറയാതെ പറയുക’ എന്നത്.
വരികള്‍ നന്ന്
:-)
Post a Comment